09 May 2024 Thursday

ജില്ലാ പഞ്ചായത്ത് വെളിയംകോട് സ്കൂളിൽ ഫർണിച്ചറുകളുടെ വിതരണം നടത്തി

ckmnews

ജില്ലാ പഞ്ചായത്ത് വെളിയംകോട് സ്കൂളിൽ  ഫർണിച്ചറുകളുടെ വിതരണം നടത്തി


മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്ക് ചെയറും ഷെൽഫോർഡ് കൂടിയ ടേബിളും വിതരണം ചെയ്തു.ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് രണ്ടാംഘട്ട ഫർണിച്ചറുകളുടെയും വിതരണവും നടന്നു.ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സയ്യിദ് പുഴക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അജയൻ ഗ്രാമ പഞ്ചായത്ത് അംഗം വേണുഗോപാൽ എന്നിവർ ചേർന്ന് കൈമാറി.പ്രിൻസിപ്പൽ നൂർ മുഹമ്മദ്, അധ്യാപകർ പിടിഎ അംഗങ്ങൾ വിദ്യാർഥികൾ ചേർന്ന് ഏറ്റ് വാങ്ങി.  ഈ അധ്യായന വർഷം ഒന്നാംഘട്ടം എന്ന നിലയിൽ ഹൈസ്കൂൾ ഉൾപ്പെടെ ഫർണിച്ചറുകൾ നേരത്തെ വിതരണം ചെയ്തിട്ടുണ്ട്