09 May 2024 Thursday

ചാണ്ടി ഉമ്മൻ്റെ വാഹനത്തിന്റെ വീൽനട്ട് ഊരിമാറി:അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ckmnews

ചാണ്ടി ഉമ്മൻ്റെ വാഹനത്തിന്റെ വീൽനട്ട് ഊരിമാറി:അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് 


കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ വാഹനത്തിന്റെ വീൽനട്ട് ഊരിമാറി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിക്കുന്ന വാഹനത്തിലായിരുന്നില്ല പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. വീൽനട്ട് ഊരിമാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയ ശേഷമാണ് യാത്ര തുടർന്നത്.വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. സംഭവം പോലീസ് സ്വമേധയാ അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു