09 May 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 അധ്യയന വർഷത്തെ തുടർ സാക്ഷരതാ ക്‌ളാസ്സുകൾ ആരംഭിച്ചു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 അധ്യയന വർഷത്തെ തുടർ സാക്ഷരതാ ക്‌ളാസ്സുകൾ ആരംഭിച്ചു


എരമംഗലം :പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരമിഷന്റെ കീഴിൽ 2023-24 അധ്യയന വർഷത്തെ തുടർ സാക്ഷരതാ ക്‌ളാസ്സുകൾ ആരംഭിച്ചു.എസ്എസ്എൽസി ,ഹയർ സെക്കണ്ടറി അടക്കമുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ സിന്ധു നിർവഹിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. ടി. വി. അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ്‌ മാറഞ്ചേരി ),ലീനമുഹമ്മദലി (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാറഞ്ചേരി ), ശിഹാബുദീൻ കെസി ( മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ), ടി. മാധവൻ ( മെമ്പർ മാറഞ്ചേരി ), ടി ജമാലുദ്ധീൻ. (ജിഇഒ പെരുമ്പടപ്പ് ബ്ലോക്ക്‌ ),അധ്യാപകരായ എ. മുഹമ്മദ്‌ മാസ്റ്റർ, ഫാറൂഖ് യുഎം,  രൂപേഷ് ടിഎസ്,ഷീന എൻ, പ്രജിഷ  സി, സുബിത പി പഠിതാക്കളായ. സുജീർ പി. വി, ഫാറൂഖ്, നൗഷാദ്, പ്രേരക് മാരായ മിനി,അജിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ പ്ലസ് ടു തുല്യത ഉന്നത വിജയികളെ അനുമോദിച്ചു. ചടങ്ങിന് പ്രേരക് ജയശ്രീ. വി സ്വാഗതവും, സ്മിത. കെ നന്ദിയും പറഞ്ഞു.