09 May 2024 Thursday

ദക്ഷിണ മുകുരം: താള വാദ്യ നൃത്ത സഹവാസ ശിബിരം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

ckmnews

ദക്ഷിണ മുകുരം: താള വാദ്യ നൃത്ത സഹവാസ ശിബിരം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും


എടപ്പാൾ: ത്രിവേണി അക്കാദമി ഓഫ് നാട്യ തട്ടകം അവതരിപ്പിക്കുന്ന ദക്ഷിണമുകുരം ദ്വിദിന താള വാദ്യ നൃത്ത സഹവാസ ശിബിരം ബുധൻ, വ്യാഴം ദിവസങ്ങളിൽ മായന്നൂരിൽ നടക്കും.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഡോ.ജയകൃഷ്ണൻ, മായ വിനയൻ, എൻ.വിനയൻ തുടങ്ങി പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും. താൽപര്യമുള്ള വിദ്യാർഥികൾ 9444800199 നമ്പറിൽ ബന്ധപ്പെടണം.