09 May 2024 Thursday

മെറിറ്റ് അവാർഡ് വിതരണവും വിന്നേഴ്സ് മീറ്റും ഇന്ന് പാലപ്പെട്ടിയിൽ നടക്കും

ckmnews

മെറിറ്റ് അവാർഡ് വിതരണവും വിന്നേഴ്സ് മീറ്റും ഇന്ന് പാലപ്പെട്ടിയിൽ നടക്കും


മാറഞ്ചേരി:കഴിഞ്ഞ അഞ്ച് വർഷമായി പാലപ്പെട്ടി മേഖലയിലെ സാമൂഹ്യ രാഷ്ട്രീയ കാരുണ്യ മേഖലയിൽ പ്രവാസികളായ കോൺഗ്രസ്സ് പ്രവർത്തകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ച് വരുന്ന സംഘടനയായ പാലപ്പെട്ടി 

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസിൽ നേതൃത്വത്തിൽ തുടർച്ചയായി നടന്നു വരുന്ന മെറിറ്റ് അവാർഡ് വിതരണവും വിന്നേഴ്സ് മീറ്റും( എഡിഷൻ 4 2023) ഓഗസ്റ്റ് 13 ഞായറാഴച 2 മണി മുതൽ 6 മണി വരെ പാലപ്പെട്ടി ആശുപത്രിക്ക് സമീപം ഉമ്മൻ ചാണ്ടി  നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പരിപാടിയിൽ സംഘടനയുടെ പുതിയ സേവന സംരംഭമായ ജി.സി.സി പാലിയേറ്റീവ് എയ്ഡിന്റെ ഉൽഘാടനവും അകാലത്തിൽ വിട പറഞ്ഞ എക്സിക്യൂട്ടീവ് മെമ്പറായിരുന്ന എസ്എ അബൂബക്കർ എന്നവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും നടക്കും. 2 മണി മുതൽ 4 മണി വരെ പ്രമുഖ അക്കാദമിഷ്യൻ ഡോ: ഹിലാൽ അയിരൂർ (അസോസിയേറ്റ് പ്രൊഫസർ തുഞ്ചൻ പറമ്പ് ഗവ: കോളേജ് തിരൂർ) വിദ്യാർത്ഥികളുമായി സംവദിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.വന്നേരിനാട് പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ജിസിസി പാലപ്പെട്ടി കോഡിനേറ്റർ ബി എ റാഫി കൺവീനർ കെ സജയൻ എന്നിവർ പങ്കെടുത്തു