09 May 2024 Thursday

എടപ്പാൾ ടൗണിൽ കെട്ടിടത്തിന് പുറകിലെ പറമ്പിൽ നിന്ന് 8 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ckmnews

എടപ്പാൾ ടൗണിൽ കെട്ടിടത്തിന് പുറകിലെ പറമ്പിൽ നിന്ന് 8 മാസം  വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി


എടപ്പാൾ:കെട്ടിടത്തിന് പുറകിൽ 8 മാസം  വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി.ശനിയാഴ്ചയാണ് പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എം മുഹമ്മദ് റിയാസും പാർട്ടിയും ചേർന്ന് എടപ്പാൾ ടൗണിൽ സ്ഥിതി ചെയുന്ന സ്വകാര്യ വെക്തിയുടെ  പറമ്പിൽ നിന്ന് ഏകദേശം 8 മാസത്തിലതികം പ്രായമായ 310 സെന്റീമീറ്റർ  വലിപ്പമുള്ളതുമായ ഒരു കഞ്ചാവ് ചെടി വളർന്ന്  നിൽക്കുന്നത് കണ്ടെടുത്തത്.ചെടി നട്ടുവളർത്തിയ ആളെ അന്വാഷണം നടത്തിയതിൽ കണ്ടെത്താനായിട്ടില്ല.പ്രിവന്റീവ് ഓഫിസർ മുരുകൻ എസ്, സിവിൽ എക്സൈസ് ഓഫീസർ പ്രമോദ് പി പി, എക്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്