09 May 2024 Thursday

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനും ബിൻസ് ആയുർവേദിക് ഹോസ്പിറ്റലും സംയുക്തമായി ഔഷധകഞ്ഞി വിതരണം ചെയ്തു

ckmnews


മാറഞ്ചേരി:ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനും ബിൻസ് ആയുർവേദിക് ഹോസ്പിറ്റലും  സംയുക്തമായി ഔഷധകഞ്ഞി വിതരണം ചെയ്തു.ഡോക്ടർ ലൈസ് ബിൻ മുഹമ്മദിന്റെ മേൽനോട്ടത്തിലാണ് ആയുർവേദ ആചാരപ്രകാരം  മാറഞ്ചേരി വെളിയങ്കോട്  പെരുമ്പടപ്പ് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട    വടമുക്ക്,പനമ്പാട്, പെരിച്ചകം, പാലപ്പെട്ടി എൽ പി, ചേനേത്ത്,

കോടത്തൂർ, വെളിയങ്കോട്, തുടങ്ങിയ വിദ്യാലയങ്ങളിൽ ഔഷധകഞ്ഞി വിതരണം നടത്തിയത്.ഡിവിഷൻ മെമ്പർ എകെ സുബൈറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സഹകരണത്തോടുകൂടി വിദ്യാലയങ്ങളിലത്തിയാണ് ഔഷധകഞ്ഞി വിതരണം ചെയ്തത്.  മായം ചേർത്ത ഭക്ഷണവും  ഫാസ്റ്റ് ഫുഡ് സംസ്കാരവും നിലനിൽക്കുന്ന കാലഘട്ടത്തിൽ കുറുന്തോട്ടി വേര്,പുത്തരി ച്ചുണ്ട, പാർവള്ളി, അമുക്കുരം,ആശാളി, മഞ്ഞൾ, നല്ല ജീരകം, ചുക്ക്, ഉലുവ,മുതലായ ഔഷധങ്ങൾ ആയുർവേദവിധിപ്രകാരം പാകം ചെയ്ത കർക്കിടത്തിലെ ഔഷധകഞ്ഞി പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും, ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയും,പഴയ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം ഇത്തരം ഭക്ഷണ രീതികൾ ആണെന്ന് ഓർമ്മിപ്പിക്കുവാനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡിവിഷൻ മെമ്പർ എ കെ സുബൈർ അറിയിച്ചു.