09 May 2024 Thursday

പുറങ്ങ് മാരാമുറ്റം കുടി വെള്ളപദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച 2021-2022 വാർഷിക പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് പടിഞ്ഞാറ്റുമുറിയിൽ ചൂണ്ടപറമ്പിൽ (ചൂലയിൽ) ആയിഷുമ്മ കമറുദ്ദീൻ ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് നിർമ്മിച്ച പുറങ്ങ്  മാരാമുറ്റം കുടി വെള്ളപദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷവഹിച്ചു.ഗ്രാമപഞ്ചായത്തംഗം മെഹറലി കടവ്, വി വേണുഗോപൽ , മുൻ മെമ്പർ എൻ അബൂബക്കർ, സുബൈദ, ഉമ്മർ അണ്ടിപാട്ട്, നസീർ പാടിഞ്ഞറ്റുമുറി എന്നിവർ ആശംസകൾ നേർന്നു.സൗജന്യമായി സ്ഥലംവിട്ടു തന്നവരുടെ കുടുംബാംഗങ്ങളായ സി പി ഉമ്മർ, സീ മൂസക്കുട്ടി സി, ബീരാൻ കുട്ടി, സി സുബൈർ തുടങ്ങിയവരും  പദ്ധതിയുടെ ഗുണഭോക്താക്കളും പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.നിലവിൽ ഉപ്പുവെള്ളവും, ഒര് നിറഞ്ഞ മഞ്ഞകളറും, സപ്ലൈ ചെയ്യുന്ന വെള്ളം ആവശ്യത്തിന് ലഭിക്കാതെയും,വേനൽക്കാലത്ത് അതിരൂക്ഷമായ വരൾച്ചയും അനുഭവപ്പെടുന്ന നൂറുകണക്കിന് പ്രദേശവാസികൾക്ക് ഈ പദ്ധതി വളരെ ഗുണംചെയ്യുമെന്ന് ഡിവിഷൻ മെമ്പർ എകെസുബൈർ അറിയിച്ചു.നാടിന്റെ വികസനപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.വാർഡ് മെമ്പർ നിഷാദ് അബൂബക്കർ സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു