09 May 2024 Thursday

യുദ്ധത്തിനെതിരെ മനുഷ്യ ചങ്ങല തീർത്ത് എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ

ckmnews


പടിഞ്ഞാറങ്ങാടി:ഹിരോഷിമ നാഗസാക്കി ദിനചാരണത്തിന്റെ ഭാഗമായി യുദ്ധത്തിനെതിരെ പറക്കുളം സെന്ററിൽ മനുഷ്യ ചങ്ങല തീർത്ത് പറക്കുളം എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥികൾ.  പരിപാടിയിൽ എസ് എ വേൾഡ് സ്കൂൾ പ്രൈം മിനിസ്റ്റർ അഹ്‌മദ്‌ സിദാൻ, മിഹാദ് അലി, എന്നിവർ യുദ്ധം വേണ്ട എന്ന സന്ദേശം ഉയർത്തി കൊണ്ട് സംസാരിച്ചു. മുഹമ്മദ്‌ സിറാജ്ജുദ്ധീൻ സ്വാലിഹ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ വൈസ് പ്രിൻസിപ്പൽ രാധിക പി,അധ്യാപകരായ അഷറഫ് പി ടി, തമ്മന്ന ഇ, പ്രിയങ്ക രാജീവ്, രജിത ആർ, ഫസൽ ഷമീർ, വാഹിദ് സഖഫി എന്നിവർ നേതൃത്വം നൽകി.