09 May 2024 Thursday

Eye care We care' പദ്ധതിയുടെ സബ്ജില്ലാ തല ഉദ്ഘാടനം എടപ്പാളിൽ നടന്നു

ckmnews

Eye care We care' പദ്ധതിയുടെ സബ്ജില്ലാ തല ഉദ്ഘാടനം എടപ്പാളിൽ നടന്നു


എടപ്പാൾ റോട്ടറി ക്ലബ്ബും  റൈഹാൻ കണ്ണാശുപത്രിയും  സംയുക്തമായി എടപ്പാൾ ഉപ ജില്ലയിലെ 

വിദ്യാർത്ഥികൾക്കായി നടത്തുന്ന  "Eye care We care "എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗവൺമെൻറ്  ഹയർ സെക്കൻഡറി സ്കൂൾ  എൻഎസ്എസ്  യൂണിറ്റുമായി ചേർന്ന് എടപ്പാൾ  ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂളിൽ നടത്തിയ പരിപാടിയുടെ സബ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.സ്കൂൾ തല ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് മജീദ് കഴുങ്ങിൽ നിർവഹിച്ചു.ചടങ്ങിൽ എടപ്പാൾ റോട്ടറി പ്രസിഡൻറ്  റൊട്ടേറിയൻ ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, മെമ്പർമാരായ സന്തോഷ്, ബാബുരാജ് ,ഗിരീഷ്,സുരേഷ്, എന്നിവരും പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് കബീർ റൈഹാൻ ഹോസ്പിറ്റൽ  കോഡിനേറ്റർ സുമിത,എൻഎസ്എസ് യൂണിറ്റ് പ്രതിനിധീകരിച്ച് ഷമീർഎന്നിവർ സംസാരിച്ചു.സ്കൂൾ വൈസ് പ്രിൻസിപ്പൽ വിനോദ് ,എൻഎസ്എസ് യൂണിറ്റ് ചാർജ് രാജീവ് നന്ദിയും പ്രകാശിപ്പിച്ചു.