09 May 2024 Thursday

അറബിക്ക് അധ്യാപക ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: ഉപജില്ലാ അറബിക്ക് അധ്യാപക കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ എൽ പി, യു.പി, ഹൈസ്കൂൾ അറബിക്ക് അധ്യാപകർക്കായി ഏകദിന ശിൽപശാല എടപ്പാൾ ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു. എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹൈദറലി മാസ്റ്റർ ശിൽപശാല ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വിമൺസ് എഡ്യുക്കേഷൻ ഇൻസ്പെക്ടർ കെ.ടി. മിന്നത്ത് അധാക്ഷതവഹിച്ചു. ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ് പെക്ടർ വി. ഷൗക്കത്തലി, ബ്ലോക്ക് കോഡിനേറ്റർ ബിനീഷ് ടി എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് ഹബീബ് ജഹാൻ പി.കെ കോട്ടക്കൽ, മലപ്പുറം ഡയറ്റ് ഫാക്കൽറ്റി വിനോദ് കുമാർ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ കൊണ്ടോട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

കെ.എ അനീസ് , വി. ഉബൈദ്, മുഹമ്മദ് ജലീൽ പി, വി.വി. സറീന, ഇത്തീരു ടീച്ചർ, ഫഹദ് വി, മുഹമ്മദ് ഷരീഫ് കെ തുടങ്ങിയവർ ശിൽപശാലക്ക് നേതൃത്വം നൽകി.