09 May 2024 Thursday

വെളിയങ്കോട് പഞ്ചായത്തിൽ "മിഷ്യൻ ഇന്ദ്രധനുഷ് "ന് തുടക്കമായി

ckmnews


എരമംഗലം:വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ "മിഷൻ ഇന്ദ്രധനുഷ് "സമ്പൂർണ്ണ വാക്സിനേഷൻ  യജ്ഞം  പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  നിർവഹിച്ചു.മാരക രോഗങ്ങളും പകർച്ച വ്യാധിയും പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിന്  വേണ്ടി  വെളിയംകോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 7 മുതൽ 14 വരെയുള്ള  ദിവസങ്ങളിലായി അഞ്ചു വയസ്സ് വരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്കും ഗർഭിണികൾക്കുമാണ്  ഒന്നാം ഘട്ടത്തിൽ   പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നത്.വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത്,റംസി റമീസ്, പഞ്ചായത്ത് മെമ്പർ  ഹുസൈൻ പാടത്തകായിൽ,മെഡിക്കൽ ഓഫീസർ  ഡോക്ടർ ജസീന ഹമീദ് , പഞ്ചായത്ത്                              

സെക്രട്ടറി ടി. മണികണ്ഠൻ, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ വി ബാബു മാസ്റ്റർ, പൊന്നാനി യു ആർ സി യിലെ  ബിപിസി ഡോ:ഹരിയാനന്ദകുമാർ, വെളിയങ്കോട് ക്ലസ്റ്റർ കോഡിനേറ്റർ  ജസീല ടീച്ചർ , പോഗ്രാം കോഡിനേറ്റർ  എം. കെ.  സുനിത , ഐ സി ഡി എസ് സൂപ്പർവൈസർ അംബിക  എന്നിവർ  സംസാരിച്ചു.ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ  സെയ്ത് പുഴക്കര സ്വാഗതവും 

ജെ പി .എച്ച് .എൻ . റോസ് മേരി  നന്ദി പറഞ്ഞു.