09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ 50%സബ്‌സിഡിയോടെ മൂന്നാം ഘട്ട തെങ്ങിൻ തൈ വിതരണം ചെയ്തു

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന "കേര കേരളം സമൃദ്ധ കേരളം "പദ്ധതിയുടെ ഭാഗമായ തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.ഹൈബ്രിഡ് തൈകൾ 50%സബ്‌സിഡി നിരക്കിലാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്,ഒന്നാം ഘട്ടം കുള്ളൻ തെങ്ങിന്റെയും,രണ്ടാം ഘട്ടം ഹൈ ബ്രിഡ് തൈകളും, മൂന്നാം ഘട്ടം  നാടൻ തൈകളുമാണ് വിതരണം ചെയ്തത്.കർഷകർക്ക് സർക്കാരിൽ നിന്നും പഞ്ചായത്തിൽനിന്നും ആശാവഹമായ പ്രോത്സാഹനങ്ങളും, സഹായങ്ങളുമാണ് ലഭ്യമാക്കുന്നതെന്നും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷികവിളകളുടെ ഉത്പാധനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാ കർഷകരും മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.വട്ടംകുളം പഞ്ചായത്തിലെ നിയമപാലകനും, കാർഷിക രംഗത്ത് അതീവ താല്പര്യത്തോടെ മുന്നിട്ടിറങ്ങുന്ന എസ്ഐ വിജയനാണ് ആദ്യ തൈ വിതരണം ചെയ്തത്.

കൃഷി ഓഫീസർ ഡോക്ടർ ഗായത്രി സ്വാഗതം പറഞ്ഞു.എവി ഉബൈദ്, ബിനീഷ് വട്ടംകുളം, ബിനീഷ് പുറമുണ്ടേക്കാട്,എന്നിവരും സംബന്ധിച്ചു,