09 May 2024 Thursday

ഇന്ന് മുതല്‍ സൗദിയില്‍ കത്തുന്ന ചൂട് ..ജാഗ്രതാ മുന്നറിയിപ്പ്;

ckmnews

ഇന്ന് മുതല്‍ സൗദിയില്‍ കത്തുന്ന ചൂട് ..ജാഗ്രതാ മുന്നറിയിപ്പ്;പുറത്തിറങ്ങരുത് ..ഇന്ന് മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുസൗദിയില്‍ ചൂട് ദിനപ്രതി കൂടുന്നു. രാജ്യത്ത് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെട്ടു വരുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ പലഭാഗങ്ങളിലും താപനില അന്‍പത് ഡിഗ്രിവരെ ഉയരുകയുണ്ടായി. ഇന്ന് മുതല്‍ വാരാന്ത്യം വരെയുള്ള ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട് . റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ട്.