09 May 2024 Thursday

കർഷകദിന ആഘോഷവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു

ckmnews


എരമംഗലം:കർഷകദിന ആഘോഷവുമായി  ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമപഞ്ചായത്തിൻ്റെയും 

കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ  സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം നിർവ്വഹിച്ചു.ആഗസ്റ്റ്  17 - ന്  കർഷക ദിനം  സമുചിതമായി ആഘോഷിക്കുന്നതിനും കർഷക ദിനാ ഘോഷത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ  കൃഷി കൂട്ടങ്ങൾ രൂപീകരിക്കു ന്നതിനും കൃഷി കൂട്ടങ്ങൾ  നടീൽ ഉദ്ഘാടനം   സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.കർഷക ദിനാഘേഷ  പരിപാടിയുമായി  ബന്ധപ്പെട്ട്  മികച്ച ജൈവ കർഷകൻ ,മുതിർന്ന കർഷകൻ , മുതിർന്ന നെൽ കർഷകൻ ,വിദ്യാർത്ഥി കർഷകർ ,എസ് .സി.കർഷകൻ , വനിത കർഷക,തുടങ്ങിയവ രേയും ,  മികച്ച , ക്ഷീര ,മത്സ്യ  കർഷകനേയും   ആദരിക്കുന്നതിനും  യോഗം  തീരുമാനിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത്  പുഴക്കര , വാർഡ്  മെമ്പർമാരായ  റസ്ലത്ത് സെക്കീർ ,കെ വേലായുധൻ,സുമിത രതീഷ് ,  ഹസീന ഹിദായത്ത് , പി പ്രിയ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  

സി.കെ പ്രഭാകരൻ , വി. പി. അലി , സുരേഷ് പാട്ടത്തിൽ ,പി.അശോകൻ , ടി. വേലായുധൻ , സി.ഡി. എസ് .ചെയർ പേഴ്സൺ പുഷ്പലത,രാജൻ  പാലപ്പെട്ടി ,  ബിനു ഗ്രാമം തുടങ്ങിയവർ സംസാരിച്ചു.കാർഷിക വികസന സമിതി അംഗങ്ങൾ , പാടശേഖര സമിതി ഭാരവാഹികൾ ,തുടങ്ങിയവർ  പങ്കെടുത്തു കൃഷി ഓഫിസർ . വി.കെ. ല മിന സ്വാഗതവും , ക്യഷി അസിസ്റ്റൻ്റ്  ദീപ നന്ദിയും പറഞ്ഞു .