09 May 2024 Thursday

വട്ടംകുളം കുടുംബശ്രീ പ്രതിഷേധറാലി നടത്തി

ckmnews


എടപ്പാൾ: മണിപ്പൂർ കലാപത്തിൽ അതിക്രമങ്ങൾക്ക് ഇരയായ സഹോദരിമാർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് വട്ടംകുളം കുടുംബശ്രീ പ്രതിഷേധറാലി നടത്തി.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ബ്ലോക്ക് മെമ്പർ ഷെരീഫ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന, പഞ്ചായത്ത് മെമ്പർ അനിത തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. നിരവധി കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത റാലിയ്ക്ക് CDS മെമ്പർമാർ നേതൃത്വം നൽകി. CDS പ്രസിഡണ്ട് കാർത്ത്യായനി. കെ നന്ദി പറഞ്ഞു.