09 May 2024 Thursday

റോട്ടറി മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരം ഏറ്റുവാങ്ങി

ckmnews



എടപ്പാൾ: റോട്ടറി ക്ലബ്ബിന്റെ മാധ്യമ പുരസ്കാരം മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തിന്  റോട്ടറി ഡിസ്ട്രിക്ററ് ഗവർണർ സന്തോഷ് ശ്രീധർ സമ്മാനിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ  ചടങ്ങും 

 അഞ്ച് റവന്യൂ ഡിസ്ട്രിക്റ്റിലെ ഏറ്റവും  മികച്ച ക്ലബ്ബ് , ഏറ്റവും മികച്ച  പ്രസിഡന്റ്  തൃടങ്ങി 22 - ഓളം അവാർഡുകൾ    കരസ്ഥമാക്കിയ എടപ്പാൾ ചാപ്റ്ററിന്റെ ആഘോഷവും ഇതോടൊപ്പം  നടന്നു. എടപ്പാൾ ചാപ്റ്റർ പ്രസിസന്റ്  കെ. ദിലീപ് കുമാർ അധ്യക്ഷനായി മണൽ ചിത്രകാരൻ ഉദയൻ എടപ്പാൾ , 

 ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ  നാസർ എടപ്പാൾ: ഡോ.  പി., സ്വന്തമായി യൂണിഫോം തയ്ച്ച ആറാം ക്ലാസുകാരി   കുമാരി അനാമികയെയും ചടങ്ങിൽ അനുമോദിച്ചു.  2023 -24 വർഷത്തേക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കലും നടന്നും  അഡ്വ പി.പി. മോഹൻദാസ് , സി.എം. ഷാജി, എ.ഗിരീഷ്, സന്തോഷ് അയിലക്കാട്, 

നരേന്ദ്രദേവ്, നന്ദു ബേബി, ഡോ.  പ്രവീൺ രാമനുണ്ണി, , പ്രകാശ് പുളിക്കപ്പറമ്പിൽ, ഡോ: ടി.കെ. സലാഹുദ്ദീൻ, ഡോ. ഗോകുൽ ഗോപിനാഥ് , ഡോ: ജിതിൻ എന്നിവർ പ്രസംഗിച്ചു.