09 May 2024 Thursday

കനത്ത പോലീസ് സുരക്ഷയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം നടന്നു

ckmnews


എടപ്പാൾ: അതീവ പോലീസ് സുരക്ഷയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ബോർഡ് യോഗത്തിനാണ് വൻ പോലീസ് സുരക്ഷ ഒരുക്കിയത്. അഴിമതി ആരോപണങ്ങൾ നേരിടുന്ന മെമ്പർമാരെ യോഗത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്   എൽഡിഎഫ് അംഗങ്ങൾ  ഇറങ്ങിപ്പോയി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലും സംഘവും ദ്രുത കർമ്മ സേനയുമാണ് സുരക്ഷാ വലയം തീർത്തത്.