09 May 2024 Thursday

സഖാവ് വിപി മാമു സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും സാംസ്‌കാരിക സദസ്സും നടന്നു

ckmnews

സഖാവ് വിപി മാമു സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും സാംസ്‌കാരിക സദസ്സും നടന്നു


പുന്നയൂർക്കുളം:സംസ്ക്കാര ജി.സി.സി സംഘടിപ്പിച്ച സഖാവ് വിപി മാമു സ്മാരക വിദ്യാഭ്യാസ പുരസ്കാരവും സാംസ്‌കാരിക സദസ്സും ശ്രദ്ധേയമായി.പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റംഷാദ് സൈബർമീഡിയയുടെ മോട്ടിവേഷൻ ക്ലാസ്സോട് കൂടെ പരിപാടിക്ക് തുടക്കം കുറിച്ചു. പിന്നീട് നടന്ന സാംസ്‌ക്കാരിക സദസ്സ് പ്രവാസി ക്ഷേമബോർഡ്‌ ചെയർമാൻ കെ. വി അബ്ദുൽ കാദർ ഉത്ഘാടനം നിർവഹിച്ചു.കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ. വി അബ്ദുൽ കാദർ ഉപഹാരങ്ങൾ സമർപ്പിച്ചു.പ്രദേശത്തെ കലാകാരന്മാരായ അക്‌ബർ, സഹൽ, ഗംഗേയ, സ്വസ്തി എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.പ്രവാസികളുടെ പ്രതിസന്ധികൾ ചൂണ്ടി കാണിച്ചു ഒരു നിവേദനം ഫയാസ് കാരാട്ടയിൽ സംസ്ക്കാര പ്രവർത്തകരുടെ സാന്നിധ്യത്തിൽ കെ. വി അബ്ദുൽ കാദറിന് സമർപ്പിച്ചു.  സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. രജീഷ് ചാണയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷഹീർ ഉപ്പുങ്ങൽ നന്ദി പ്രകാശിപ്പിച്ചു