09 May 2024 Thursday

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരത്തിൽ പവന് 44,080

ckmnews


സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. അഞ്ച് ദിവസം ഉയർന്ന വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്


ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് വ്യാഴാഴ്ച മുതൽ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3.80%ൽ താഴെ ക്രമപ്പെടുന്നതും സ്വർണത്തിന് അനുകൂലമാണ്. ഫെഡ് യോഗം അടുത്തു വരുന്നത് ഡോളറിൽ കൂടുതൽ ചാഞ്ചാട്ട കാരണമായേക്കാവുന്നത് സ്വർണത്തിനും ബാധകമാണ്.