09 May 2024 Thursday

സൗദിയില്‍ വേനല്‍ ചൂട് ശക്തമായി; പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു

ckmnews

സൗദിയില്‍ വേനല്‍ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു.ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാൻ കാലാവസ്ഥ വിദഗ്ധര്‍ നിര്‍ദേശം നല്‍കി. കിഴക്കൻ പ്രവിശ്യ, മദീന, മക്ക, റിയാദ് പ്രവിശ്യകളിലാണ് ശക്തമായ വേനല്‍ ചൂട് അനുഭവപ്പെട്ടു വരുന്നത്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്.


കാറ്റനുഭവപ്പെടുന്ന ഉച്ച സമയങ്ങളില്‍ യാത്രയും മരുഭൂമി വാസങ്ങളും ഒഴിവാക്കണമെന്ന് ദേശീയ കാലാവസ്ഥ വിദഗ്ധര്‍ നിര്‍ദേശം നല്‍കി. ഉയര്‍ന്ന താപനിലയില്‍ വീശിയടിക്കുന്ന കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകങ്ങളും കൂടിയ തോതില്‍ അടങ്ങിയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒപ്പംഅപകടങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അല്‍ ബാഹഹ, അല്‍ ഖസീം, അബഹ ഭാഗങ്ങളില്‍ മഴയും കോടമഞ്ഞും അടങ്ങുന്ന തണുപ്പ് കാലവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ താപന നില 20നും 22നും ഇടയിലാണ് രേഖപ്പെടുത്തിയത്.