09 May 2024 Thursday

എം എൽ എ ഓഫിസിലേക്ക് എം എസ് എഫ് മാർച്ച് നടത്തി

ckmnews

എം എൽ എ ഓഫിസിലേക്ക് എം എസ് എഫ് മാർച്ച് നടത്തി


എടപ്പാൾ:പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് ലഭിക്കാതെ  കണ്ണീർ പൊഴിക്കുന്ന വിദ്യാർത്ഥികളെ അവഹേളിച്ച തവനൂർ എം എൽ എ കെടി ജലീലിന്റെ ഓഫിസിലേക്ക് എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി.മലബാർ മേഖലയിലെ നിരവധി വിദ്യാർത്ഥികളാണ് പ്ലസ് വൺ സീറ്റ് ലഭിക്കാതെ നെട്ടോട്ടമോടുന്നത്.ഈ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലുടനീളം എം എസ് എഫ് സമരത്തിലാണ്.തവനൂർ നിയോജക മണ്ഡലത്തിൽ 2734 വിദ്യാർഥികൾ പടിക്ക് പുറത്താണ്. നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്നായി എസ് എസ് എൽ സി പരീക്ഷ വിജയിച്ച 4034 വിദ്യാർത്ഥികൾക്കായി 1300 സീറ്റുകൾ മാത്രമാണ് നിയോജക മണ്ഡലത്തിലുള്ളത്.രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായ ഘട്ടത്തിലും ഇതിന് പരിഹാരം കാണേണ്ട എം എൽ എ വിദ്യാർത്ഥികളെ പരിഹസിക്കുന്ന സാഹചര്യത്തിലാണ് എസ് എഫ് പ്രവർത്തകർ എം എൽ എ ഓഫിസിലേക്ക് മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. 

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി പി ഹൈദരലി ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം സീറ്റ് ലഭിക്കാതെ വിഷമിക്കുന്നവരെ അവഹേളിക്കുന്ന എം എൽ എ നാടിന് അപമാനമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് എ വി നബീൽ അധ്യക്ഷനായി.മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പത്തിൽ അഷ്‌റഫ് , നൗഫൽ തണ്ടിലം ,റഫീഖ് പിലാക്കൽ, ഹസ്സൈനാർ നെല്ലിശേരി, പത്തിൽ സിറാജ്, ഫർഹാൻ ബിയ്യം,മണ്ഡലം ജനറൽ സെക്രട്ടറി എം റാസിഖ് , യൂനുസ് പാറപ്പുറം,ഷഫീഖ് കൂട്ടായി,അൻസാർ സോനു, സജീർ വട്ടംകുളം ,സുലൈമാൻ പാലപ്ര,റഹൂഫ് വെള്ളാഞ്ചേരി ,അജ്മൽ മൂതൂർ ,ആഷിഖ് മദിരശ്ശേരി ,ഷാദിൻ ,ഇസ്ഹാഖ് പാറപ്പുറം ,ഖയ്യും പുറത്തൂർ ,അജ്മൽ കൈനിക്കര,സൽമാൻ പത്തിൽ,അഫ്സീർ പടിഞ്ഞാറേക്കര ,ഷാഹുൽ ആലിങ്ങൽ,വി വി മിർഷാദ് സാബിർ കുമരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.