09 May 2024 Thursday

ടി കെ പത്മിനി അനുസ്മരണ പുരസ്കാര സമർപ്പണവും ഏകദിന വനിതാ ചിത്രകലാ ക്യാമ്പും നാളെ നടക്കും

ckmnews

ടി കെ പത്മിനി അനുസ്മരണ പുരസ്കാര സമർപ്പണവും ഏകദിന വനിതാ ചിത്രകലാ ക്യാമ്പും നാളെ നടക്കും


എടപ്പാൾ: ഇന്ത്യൻ ചിത്രകലയുടെ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ മൺമറഞ്ഞ ടി.കെ. പത്മിനിയുടെ സ്മരണ ക്കായി കേരള ലളിതകലാ അക്കാദമിയും ടി.കെ.പത്മിനി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ  പുരസ്കാര സമർപ്പണവും  ചത്ര കലാ ക്യാമ്പും ജൂലായ് 15ന് എടപ്പാൾ വള്ളത്തോൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ടി.കെ. പത്മിനി ട്രസ്റ്റ് നൽകുന്ന ടി.കെ. പത്മിനി പുരസ്കാമായ 25,000/- രൂപയും പ്രശസ്തിപത്രവും ഫലകവും മലയാളിയായ പ്രശസ്ത ചിത്രകാരൻ പി. ഗോപിനാഥ് സമ്മാനിക്കും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാ ടനവും പുരസ്കാര സമർപ്പണവും പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ നിർവ്വഹിക്കും.അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തവനൂർ എം.എൽ.എ. കെ.ടി. ജലീൽ മുഖ്യാതിഥിയായിരിക്കും. അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ സ്വാഗതവും ടി.കെ. പത്മിനി ട്രസ്റ്റ് ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ ആമുഖപ്രഭാഷണവും നടത്തും. എഴുത്തുകാരൻ പി. സുരേ ന്ദ്രൻ പരിചയഭാഷണവും പുരസ്കാരത്തിനർഹനായ പ്രശസ്ത ചിത്രകാരൻ പി. ഗോപിനാഥ് മറുഭാഷണവും നടത്തും. ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിലെ അദ്ധ്യാപികയായ ഡോ. കവിത ബാലകൃഷ്ണൻ ആശംസയും ടി.കെ. പത്മിനി ട്രസ്റ്റ് അംഗം വേണു കൊൽക്കത്തെ നന്ദിയും അർപ്പിക്കും.ടി.കെ. പത്മിനി അനുസ്മരണത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി മലയാളികളായ 12 കലാ കാരികളെ ഉൾപ്പെടുത്തി 2013 ജൂലൈ 15ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഏകദിന വനിതാ ചിത്രകലാ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.അമ്മു എസ്, അനിത ടി.കെ, ഹെലൻ പി.എസ്, ഡോ. കവിത ബാലകൃഷ്ണൻ, കാവ്യ എസ്. നാഥ്, നിരഞ്ജന വർമ്മ, പ്രിയരഞ്ജിനി പി, സാറാ ഹുസൈൻ, സ്മിജ വിജയൻ, ഷബീബ മലപ്പുറം, ശ്രീജ പള്ളം; വിശ്വതി പി. എന്നിവർ ക്യാമ്പിൽ പങ്കെടുക്കുമെന്നും എടപ്പാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എൻ മുരളി കൃഷ്ണൻ, പി സുരേന്ദ്രൻ, എ എസ് സുഗതകുമാരി,  ഉത്തമൻ കാടഞ്ചേരി, സനൽ കൊട്ടാരത്തിൽ എന്നിവർ അറിയിച്ചു.