09 May 2024 Thursday

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് പവന് 44,000

ckmnews


കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഒരിടവേളയ്ക്കുശേഷം സ്വർണവില പവന് 44,000ൽ എത്തി. സ്വർണവില ഒരു ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വർദ്ധിക്കുകയായിരുന്നു.കഴിഞ്ഞ കാലങ്ങളിൽ സ്വർണവില കൂടുന്ന ട്രെൻഡാണ് കണ്ടുവരുന്നത്. 2018 ൽ, സ്വർണ്ണ വില ഏകദേശം 10 ഗ്രാമിന് 23,600 ആയിരുന്നു. 2020 ആയപ്പോഴേക്കും ഇത് 10 ഗ്രാമിന് 47,010 എന്ന നിലയിലെത്തി.ദീർഘകാല നിക്ഷേപമെന്ന നിലയിൽ സ്വർണം സ്ഥിരത നേടിയതോടെയാണ് സ്വർണ വില കോവിഡ് സമയത്തും അതിനുശേഷവും കുതിച്ചുയർന്നത്.പ്രാദേശിക വിപണി ഘടകങ്ങൾ സ്വർണവിലയെ സ്വാധീനിക്കുമ്പോൾ, സ്വർണത്തിന്റെ മൂല്യം പ്രധാനമായും അന്തർദേശീയവും ദേശീയവുമായ വിപണി പ്രവണതകളെ ആശ്രയിച്ചിരിക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വാങ്ങുന്നവർക്ക് അവരുടെ വാങ്ങലുകൾ സമയബന്ധിതമാക്കുന്നത് വെല്ലുവിളിയാക്കുകയും വിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുകയും ചെയ്യുന്നു.