09 May 2024 Thursday

എടപ്പാൾ മാണൂരിൽ കാറും പച്ചക്കറി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു അപകടം പച്ചക്കറി കയറ്റി വന്ന ലോറി നടുറോഡിൽ മറിഞ്ഞു:സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി

ckmnews



എടപ്പാൾ മാണൂരിൽ കാറും പച്ചക്കറി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ലോറി നടുറോഡിൽ മറിഞ്ഞു.വ്യാഴാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അപകടം.എറണാംകുളത്തെ ഷോറൂമിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന പുതിയ കാറും കുറ്റിപ്പുറം ഭാഗത്ത് നിന്ന് പച്ചക്കറി കയറ്റി എടപ്പാളിലേക്ക് വന്നിരുന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നടുറോഡിൽ മറിഞ്ഞു.കാറിന്റെ മുൻഭാഗം പൂർണ്ണമായും അപകടത്തിൽ തകർന്നു.അപകട കാരണം വ്യക്തമല്ല.കാറിലും ലോറിയിലും ഉണ്ടായിരുന്നവർ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.അപകടത്തെ തുടർന്ന് കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി.പൊന്നാനി പോലീസെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം സുഖമമാക്കി