09 May 2024 Thursday

ജില്ലാ പഞ്ചായത്ത് ചേർത്തുപിടിച്ചു"മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ വികസന കുതിപ്പിൽ

ckmnews

ജില്ലാ പഞ്ചായത്ത് ചേർത്തുപിടിച്ചു"മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ വികസന കുതിപ്പിൽ


മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി  ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂമിന്റെ കോൺഗ്രീറ്റ് വർക്കും റൂമുകളുടെ പാർട്ടീഷൻ വർക്കുകളും പുരോഗമിക്കുന്നു.ഡിവിഷനിലെ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലയിൽ  ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായും, ഓഫീസ് നവീകരണത്തിനു വേണ്ടി 17 ലക്ഷം രൂപ വകയിരുത്തിയതായും, സ്കൂളിന്റെ സ്ഥലമെടുപ്പിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ അനുവദിച്ചത് ലഭ്യമാക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു നീങ്ങുന്നതായും ഡിവിഷൻ മെമ്പർ എകെ സുബൈർ അറിയിച്ചു.ജില്ലക്ക് അഭിമാനിക്കാവുന്ന രൂപത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികളെയും അധ്യാപകരെയും പിടിഎ കമ്മിറ്റിയെയും അഭിനന്ദിക്കുകയും  വിദ്യാലയത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും ഡിവിഷൻ മെമ്പർ എ കെ സുബൈർ വാഗ്ദാനം ചെയ്തു