09 May 2024 Thursday

മഴക്കാല രോഗ നിയന്ത്രണം:ആരോഗ്യ ജാഗ്രത നടപടികളുമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്

ckmnews



എരമംഗലം:മഴക്കാല  രോഗ നിയന്ത്രണത്തിനായി  ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ  യോഗം ചേർന്നു.നിലവിലെ സ്ഥിതി  അവലോകനം   ചെയ്യുകയും ,അടിയന്തിരമായി നടപ്പിലാക്കേണ്ട  പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്യുകയും ചെയ്തു .ജനസാന്ദ്രത യുള്ള പ്രദേശങ്ങൾ ,കോളനികൾ കുടിവെള്ള കിണറുകൾ  ക്ലോറിനേഷൻ  നടത്തുന്നതിനും അതിഥി തൊഴിലാളികളുടെ  വാസസ്ഥലം ,ക്വാർട്ടേഴ്സുകൾ ,  തുടങ്ങിയവയിൽ ആരോഗ്യ  പ്രവർത്തകരുമായി  സംയുക്ത പരിശോധന നടത്തുന്നതിനും , ഉറവിട  നശീകരണ  പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും  തീരുമാനിച്ചു.പകർച്ച വ്യാധികൾ തടയുന്നതിനായി ആരോഗ്യ  വകുപ്പിൻ്റെ നേത്യത്വത്തിൽ  പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.വാർഡ് തല സാനിറ്റേഷൻ  കമ്മിറ്റി യോഗം അടിയന്തിരമായി ചേർന്ന്  കൊണ്ട്  വാർഡു തല ശുചിത്വ പ്രവർത്തനങ്ങൾ  നടത്തുന്നതിനും  തീരുമാനിച്ചു.യോഗത്തിൽ  ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് കല്ലാട്ടേൽ  ഷംസു അധ്യക്ഷത  വഹിച്ചു. വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാരായ  മജീദ് പാടിയോടത്ത് ,സെയ്ത് പുഴക്കര ,  റംസി റമീസ് ,മെമ്പർമാരായ ഹുസ്സൈൻ പാടത്തകായിൽ ,ഷരീഫ മുഹമ്മദ് ,  സെക്രട്ടറി വി. എ.ഉണ്ണികൃഷ്ണൻ ,ജൂനിയർ ഹെൽത്ത്  ഇൻസ്പെക്ടർ വി. സന്തോഷ്  തുടങ്ങിയവർ  സംസാരിച്ചു .