09 May 2024 Thursday

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് മെറിറ്റ് വൈബ് സംഘടിപ്പിച്ചു

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് മെറിറ്റ് വൈബ് സംഘടിപ്പിച്ചു


എടപ്പാൾ: വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ വ്യാപാരികളുടെ കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു,  എംബിബിഎസ് വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ,അജ്മാൻ യൂണിവേഴ്സിറ്റി സീനിയർ ലക്ചറർ യ ഡോ: മുജീബ് റഹ്മാന്ആദരവും നൽകി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ  യൂണിറ്റ്  പ്രസിഡണ്ട് പ്രകാശിന്റെ അധ്യക്ഷതയിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ മുജീബ് റഹ്മാന് ശബരി വേലപ്പൻ ഉപഹാരം നൽകി.വിദ്യാർത്ഥികൾക്ക് ഡോ:മുജീബ് റഹ്മാൻ ഉപഹാരങ്ങൾ നൽകി.ഹസ്സൻ ഫിറ്റ് വെൽ ,അസീസ് കരിമ്പനക്കൽ, ഷൗക്കത്ത് കൈപ്പള്ളി ടി.എം ബൈനേഷ്, മുഹ്സിൻ വ റെറ്റി,ഫക്രുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ശങ്കരനാരായണൻസ്വാഗതവും

നന്ദിയും പറഞ്ഞു.