09 May 2024 Thursday

സിപിഐയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews



മാറഞ്ചേരി:പുതിയിരുത്തി സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ.കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സിപിഐ പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.ഇസ്ഹാക്ക് പുതിയിരുത്തി സ്വാഗതം പറഞ്ഞു. സിദ്ദീഖ്. ബക്കർ. പ്രപിത പുല്ലുണി എന്നിവർ സംസാരിച്ചു. പുതിയിരുത്തി തീരദേശ മേഖലയിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ നൗഫൽ പൊറ്റാടി നന്ദിയും പറഞ്ഞു.