09 May 2024 Thursday

കുറ്റിപ്പുറത്ത് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ വീണ മാറഞ്ചേരി സ്വദേശിനി ട്രെയിന്‍ കയറി മരിച്ചു

ckmnews


എടപ്പാള്‍ : ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ വീണ മധ്യവയസ്ക ട്രെയിന്‍ കയറി മരിച്ചു.മാറഞ്ചേരി സ്വദേശി വസന്തകുമാരി (65) ആണ് ഇന്ന് രാവിലെ 8 മണിക്ക് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്‌.കോഴിക്കോടുള്ള  മകളുടെ വിട്ടിലേക്ക് പോകുവാനായി തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രൈനില്‍ കയറുമ്പോഴാണ് അപകടം നടന്നത്.