09 May 2024 Thursday

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വിവിധ പദ്ധതികളുടെ സമർപ്പണവും അംഗണവാടി ശിലാസ്ഥാപനവും നടത്തി

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്ത്‌  വിവിധ പദ്ധതികളുടെ സമർപ്പണവും അംഗണവാടി ശിലാസ്ഥാപനവും നടത്തി


മാറഞ്ചേരി:മലപ്പുറം ജില്ലാ  പഞ്ചായത്ത്‌  വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ  എ കെ  സുബൈറിന് അനുവദിച്ച പദ്ധതി  വിഹിതം ഉപയോഗിച്ച് അയിരൂരിൽ നിർമിച്ച  കുടിവെള്ള പദ്ധതിയുടെയും വി സി ബി യുടെയും  ഉദ്ഘാടനവും അംഗൺ  വാടിയുടെ ശിലാ സ്ഥാപനവും നടന്നു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ  റഫീഖ ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി സമർപ്പണവും എംകെ റഫീഖ നിർവഹിച്ചു.വി സി  ബി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു നിർവഹിച്ചു.മൂന്നാം വാർഡിൽ നിർമിക്കുന്ന അംഗൻവാടിക്ക്  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് 

ബിനീഷ മുസ്തഫ ശിലാസ്ഥാപനം നടത്തി.അംഗൺ വാടി ഭൂമിയുടെ  രേഖകൾ  പ്രൊഫസർ വികെ. ബേബി കൈമാറുകയും  പഞ്ചായത്ത് പ്രസിഡന്റ്‌ ഏറ്റുവാങ്ങുകയും ചെയ്തു.കുടിവെള്ള പദ്ധതിക്ക് വേണ്ട വെള്ളം  എത്തിക്കുന്നതിന്  ആവശ്യമായ സഹായങ്ങൾ  നൽകിയ സൈഫുദ്ധീൻ പാലപ്പെട്ടിക്കുള്ള 

ഉപഹാരം ബ്ലോക്ക്  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൗദാമിനി  സമർപ്പിച്ചു.ബ്ലോക്ക്  മെമ്പർ റംസീന,വാർഡ് മെമ്പർമാരായ വിജിത,ശാന്താ കുമാരൻ തുടങ്ങിയവർ  സംബന്ധിച്ചു.എം. സുനിൽ മാസ്റ്റർ, അനസ് മാസ്റ്റർ, ഒ. എം. ജയപ്രകാശ്, സി. ഇബ്രാഹിം  കുട്ടി  മാസ്റ്റർ,മോഹൻ ദാസ്  ചോഴിയാട്ടേൽ എന്നിവർ  ആശംസകൾ  നേർന്നു സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ ഡോ. ഹിലാൽ അയിരൂർ സ്വാഗതവും കൺവീനർ 

ഒ കെ. മുഹമ്മദ്‌ നന്ദിയും പറഞ്ഞു. അയിരൂർ  നിവാസികൾക്കായി   നടപ്പിലാക്കുന്നസാമൂഹ്യ  സുരക്ഷാ ഇൻഷുറൻസ് പദ്ധതി 

ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കെ. പ്രബിത വിശദീകരിച്ചു.കറപ്പൻ  മാസ്റ്റർ അയിരൂർ നേതൃത്വം നൽകിയ സെഷനിൽ വിവിധ ബാങ്ക് പ്രതിനിധികൾ സംബന്ധിച്ചു.