26 April 2024 Friday

ചങ്ങനാശ്ശേരി എംഎല്‍എ സിഎഫ് തോമസ് അന്തരിച്ചു

ckmnews

ചങ്ങനാശ്ശേരി എംഎൽഎ

സിഎഫ് തോമസ് അന്തരിച്ചു


കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം . കേരളാ കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്നു സിഎഫ് തോമസ് . 1980 മുതൽ ചങ്ങനാശ്ശേരി എംഎൽഎയാണ് സിഎഫ് തോമസ് . ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  കുഞ്ഞമ്മയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്