09 May 2024 Thursday

കുറ്റിപ്പുറത്ത് H1N1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു

ckmnews

കുറ്റിപ്പുറത്ത്  H1N1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു

മലപ്പുറം: കുറ്റിപ്പുറത്ത് H1N1 ബാധിച്ച് കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ​ഗോകുൽ മരണപ്പെട്ടത്. ഗോകുലിന്‍റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് H1N1-ഉം സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും വ്യാഴാഴ്ച ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. ഏറ്റവുമധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്തുനിന്നാണ്.


വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. രോ​ഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധ സഹായം തേടണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.