09 May 2024 Thursday

2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകല്‍ ഇന്ന്

ckmnews


2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് (ജൂൺ 21) ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളം സാക്ഷിയാകും. ഗ്രീഷ്മ അയനാന്തദിനമായ (Summer Solstice) ഇന്ന് ഉത്തരായനരേഖയ്ക്കു നേർമുകളിലാണ് സൂര്യന്റെ സ്ഥാനം. ഭൂമിയുടെ സഞ്ചാരപഥത്തിനനുസരിച് ഇരു ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും.


ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചെരിവ് വരുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുന്നത്. അതാത് അർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഈ ദിനങ്ങളിലാണ് ഉണ്ടാവുക.ഏറ്റവും നീളം കുറഞ്ഞ രാത്രിക്കും ഉത്തരാർധ ഗോളം സാക്ഷിയാകും. അതേ സമയം, ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയുടെ ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ പകൽ ദൈര്‍ഘ്യം 13 മണിക്കൂർ 58 മിനിറ്റ് 01 സെക്കന്റ് ആയിരിക്കും. രാത്രി 7.23ന് സൂര്യൻ അസ്തമിക്കുകയും ചെയ്യും.


ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ ഒരു വർഷത്തിൽ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയും ഇന്നാണുണ്ടാവുക. ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21 അല്ലെങ്കിൽ 22 എന്നീ ദിവസങ്ങളിൽ ആണ് ഇത് സംഭവിക്കുന്നത്.