09 May 2024 Thursday

പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എക്കോ സല്യൂട്ട് ഉദ്ഘാടനം ചെയ്തു

ckmnews

പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച എക്കോ സല്യൂട്ട് ഉദ്ഘാടനം ചെയ്തു


എടപ്പാൾ: പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ

എടപ്പാൾ സോൺ എക്കോ സല്യൂട്ട് ഉദ്ഘാടനം തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു ശിവദാസൻ നിർവഹിച്ചു.തവനൂർ സർക്കിളിലെ ഐങ്കലത്ത് വെച്ച് നടന്ന പരിപാടിയിൽ സോൺ പ്രസിഡണ്ട് സി. മുഹമ്മദ് നജീബ് അഹ്സനി അധ്യക്ഷത വഹിച്ചു.സോൺ ജനറൽ സെക്രട്ടറി ആസിഫ് തണ്ടിലം വിഷയാവതരണം നടത്തി. തവനൂർ സർക്കിളിലെ മികച്ച കർഷകനായ മുജീബ് മുസ്ലിയാർ വെള്ളാഞ്ചേരിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹികം പ്രസിഡണ്ട് വി. ശിഹാബുദ്ധീൻ മുസ്‌ലിയാർ, അഷ്റഫ് അൽഹസനി, ഷംസുദ്ദീൻ മിസ്ബാഹി, സൈഫുദ്ദീൻ അദനി, ഷാജി മറവഞ്ചേരി എന്നിവർ പങ്കെടുത്തു.