09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് നടത്തി

ckmnews


എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 2022-23, സെപ്റ്റംബർ മുതൽ മാർച്ച്‌ വരേ നടന്ന എല്ലാ തൊഴിലുറപ്പ് പ്രവർത്തികളുടെയും ജനകീയ ഓഡിറ്റിംഗ് നടത്തുകയും റിപ്പോർട്ട്‌ അവതരിപ്പിച്ചു ചർച്ചക്ക് വിധേയമാക്കി.മുൻകാല പോരായ്മകൾ റിപ്പോർട്ടിൽ വിശകലനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ്  കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ദീപ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് ജില്ല റിസോർസ് പേഴ്സൺ അബ്ദുൽ ജബ്ബാർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സി, രാഘവൻ, റാബിയ, പദ്മടീച്ചർ, ഷീജ, തുടങ്ങിയ മെമ്പറാന്മാരും, മൻസൂർ മരയങ്ങട്ട്, നാസർ കൊലക്കാട്, വിലാസിനി എന്നിവർ ആശംസകൾ അർപ്പിച്ചു. എ ഇ 

ഷമീർ നന്ദി പറഞ്ഞു.