09 May 2024 Thursday

നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രണ്ടു പേർക്ക്: കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ

ckmnews


മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിരിച്ചു. ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.


99.99% സ്‌കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക്‌ ലഭിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ്‌. കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ്. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്.


720ൽ 711 മാർക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യാഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെ മകളാണ്. 23-ാം റാങ്ക് നേടിയ ആര്യ ആര്‍.എസ്.ആണ് ആദ്യ അന്‍പത് റാങ്കുകാരിലെ ഏക മലയാളി. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.