09 May 2024 Thursday

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ്സ് ടു ബാച്ച് അനുവദിക്കണം : ഇ പി രാജീവ്

ckmnews

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ്സ് ടു ബാച്ച് അനുവദിക്കണം : ഇ പി രാജീവ്


എടപ്പാൾ: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ്സ് ടു ബാച്ച് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ആവശ്യപ്പെട്ടു. എടപ്പാൾ പഞ്ചായത്തിലെ 17 വാർഡിൽ  എസ്എസ്എൽസി പ്ലസ്ടു വിജയിച്ച കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. അംഗം കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു ജനതാ മനോഹരൻ, ശശികുമാർ പി ഇ ,ഹസ്സൻകുട്ടി,മിനിരാജൻ, അബൂബക്കർ , ഹസ്സീന അയിലക്കാട് എന്നീവർ സംസാരിച്ചു.