09 May 2024 Thursday

സീഫോർ കേക്ക്സ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ശ്രദ്ധേയമായി

ckmnews

സീഫോർ കേക്ക്സ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ശ്രദ്ധേയമായി


പെരുമ്പടപ്പ്: സീഫോർ കേക്ക്സ് സംഘടിപ്പിച്ച  വ്യത്യസ്തമായ അനുമോദന ചടങ്ങ് ശ്രദ്ധേയമായി. എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് കേക്ക് ഉണ്ടാക്കി വീട്ടിലെത്തച്ചാണ് വൈവിധ്യമാക്കിയത്.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  മോട്ടിവേഷൻ ക്ലാസും പാരന്റിങ് ക്ലാസും റംഷാദ് സൈബർമീഡിയ നേതൃത്വം നൽകി. സിഫോർ കേക്സ് പ്രോപ്പറേറ്റർ ഷബ്‌ന ഹക്കീം ചടങ്ങിന് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും മോണ്ടിസ്സൊറി ട്രൈനെർ ബിജി ടീച്ചർ വിദ്യാർത്ഥികൾക്ക് കൈമാറി.വിദ്യാർത്ഥികളുടെയും അണിയറ പ്രവർത്തകരുടെയും കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടി.  സുനിത ജയരാജ്‌, അർഷിദ, ഫർഷിദ എന്നിവർ ആശംസകൾ അറിയിച്ചു.