08 May 2024 Wednesday

കോവിഡ് പ്രതിസന്ധിക്കിടെ പച്ചക്കറി വില കുതിച്ചുയരുന്നു

ckmnews


ചങ്ങരംകുളം:കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍വര്‍ദ്ധന.കോവിഡ് പ്രതിസന്ധിക്കിടെ ദിനം പ്രതി പച്ചക്കറി വില വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.ഒരു മാസം മുമ്പ് 15 മുതല്‍ 20 രൂപ വരെ വിലയുണ്ടായിരുന്ന സബോള 50 രൂപയിലെത്തി.20/25 വിലയുണ്ടായിരുന്ന തക്കാളി 45 രൂപവരെയാണ് വില്‍പന.30 രൂപ വിലയുണ്ടായിരുന്ന പയര്‍ 60 രൂപക്കും 30 രൂപ വിലയുണ്ടായിരുന്ന കൈപ്പ 60 രൂപക്കുമാണ്  ചില്ലറ വില്‍പന.30 രൂപ ബീന്‍സിനും കേരറ്റനും 80 രൂപ വരെ വിലയെത്തിയിട്ടുണ്ട്.4 രൂപ വരെ വിലയുണ്ടായിരുന്ന കോഴിമുട്ടയുടെ വില 5/6  വരെയാണ്.കോഴിയുടെ വിലയിലും വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് മുന്നില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുകയാണ്.