ടെക്നിക്കൽ എക്സിബിഷൻ എടപ്പാളിൽ വിളംബര ജാഥ നടത്തി

എടപ്പാൾ: വിക്ടറി ഐ. ടി.എയുടെ നേതൃത്വത്തിലുള്ള എടപ്പാളിൽ നടക്കുന്ന
ആദ്യ ടെക്നിക്കൽ എക്സിബിഷന്റെ ഭാഗ്മായി വിളംബര ജാഥ നടത്തി. വിക്ടറി മാനേജിംങ്ങ് ഡയറക്ടർ പ്രശാന്ത് മേനോൻ ഫ്ലാഗ് ഓഫ് ചെയ്തു. മെയ് 26 മുതൽ 28 വരെ മൂന്ന് ദിവസങ്ങളിലായി എടപ്പാൾ സഫാരി മൈതാനിയിലാണ് പരിപാടി. ഡാസിലിങ്ങ് 15 എന്ന പേരിൽ നടക്കുന്ന എക്സിബിഷൻ 26-ാം തീയതി രാവിലെ 10 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. തവനൂർ എം.എൽ.എ -കെ.ടി.ജലീൽ മുഖ്യാ അതിത്ഥിയാകും. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് അദ്ധ്യക്ഷത വഹിക്കും.മണപ്പുറം ഫൈനാൻസ് ലിമിറ്റഡ് എം.ഡി.വി.പി.നന്ദകുമാർ, സിനിമാ താരം ജയരാജ് വാര്യർ, പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ് തുടങ്ങിയവരും വിവിധ സെക്ഷനുകളിൽ പങ്കെടുക്കും. എക്സിബിഷൻ്റെ ഭാഗമായി 'ഓട്ടോ ഷോ, ടെക്നിക്കൽ എക്സ്ബിഷൻ, ടെക്നിക്കൽ പ്രോജക്ട് വിത്ത് വർക്കിംങ്ങ് മോഡൽ, ടെക്നിക്കൽ സെമിനാർ, കൾച്ചറൽ ഈവൻസ്, ജോബ് ഫെയർ ,ഗാനമേള എന്നിവയും നടത്തും.രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിലാണ് ടെക്നിക്കൽ എക്സിബിഷൻ ഒരുക്കുന്നത്.