09 May 2024 Thursday

ബി ജെ പി എടപ്പാൾ കൃഷിഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews



എടപ്പാൾ: ഭാരതീയ ജനതാ പാർട്ടി എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എsപ്പാൾ കൃഷിഭവനിലെക്ക് മാർച്ച് നടത്തി.കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയും നെല്ല് സംഭരണ തുക നൽകാത്തതിനും പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.സമര പരിപാടിയുടെ ഉദ്ഘാടനം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ നിർവ്വഹിച്ചു.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പദ്ധതികളിൽ അഴിമതി മരുമക്കത്തായ സബ്രദായമാണ് പിണറായി സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവേകാനന്ദൻ കോലത്ത് അദ്ധ്യക്ഷത വഹിച്ചു.ചക്കുത്ത് രവീന്ദ്രൻ.വി.ടി ജയപ്രകാശൻ മാസ്റ്റർ. 'പി.സി നാരായണൻ,സുബ്രഹ്മണ്യൻ.എം.നടരാജൻ.അശോകൻ വട്ടംകുളം, പ്രേമ മണികണ്ഠൻ.വി.പി വിദ്യാധരൻ.എം.കെ വിജയകുമാർ. ഇ ശിവകുമാർ - ഷാജു. അശോകൻ'' എന്നിവർ പ്രസംഗിച്ചു.