09 May 2024 Thursday

പൊൽപ്പാക്കരയിൽ പ്രിയദർശിനി പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

ckmnews

പൊൽപ്പാക്കരയിൽ പ്രിയദർശിനി പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു


എടപ്പാൾ:പൊൽപ്പാക്കരയിൽ പ്രിയദർശിനി പാലിയേറ്റീവ് കെയർ സെന്റർ കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.പാവപ്പെട്ട രോഗികൾക്കാവശ്യമായ കട്ടിലുകൾ, വീൽ ചെയറുകൾ, വാക്കർ, എയർബെഡ്, ഓക്സിജൻ  സിലിണ്ടർ മരണപ്പെടുന്നവരുടെ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ എന്നിവ ഈ സെന്ററിൽ ഉണ്ടായിരിക്കും.കട്ടിലുകളുടെ സമർപ്പണം പി.ടി അജയ്‌മോഹൻ, വീൽ ചെയറുകൾ എം.വി ശ്രീധരൻ മാസ്റ്റർ ഫ്രീസർ ആത്മജൻ പള്ളിപ്പാട് എന്നിവർ സമർപ്പിച്ചു.പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവരെ പി.എം മനോജ്‌ എമ്പ്രാന്തിരി ആദരിച്ചു. പഞ്ചായത്തിലെ മുഴുവൻ ആശ വർക്കർമാരെയും വേദിയിൽ ആദരിച്ചു.ചടങ്ങിൽ സുരേഷ് പൊൽപ്പാക്കര അധ്യക്ഷത വഹിച്ചു.സുദേവൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു. എ.വി സുനിൽ, കബീർ, ശ്രീജ ചന്ദ്രൻ, എ.വി ശ്യാംജിത്ത്, രാജേഷ് ആദിയാട്ട്, ഇ.പി വേലായുധൻ, പി.പി ചക്കൻ കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു.