09 May 2024 Thursday

അപകടരഹിത ഡ്രൈവിങ്ങും നല്ല പെരുമാറ്റവും പ്രധാനം:ജസ്റ്റിൻ മാളിയക്കൽ

ckmnews

അപകടരഹിത ഡ്രൈവിങ്ങും നല്ല പെരുമാറ്റവും പ്രധാനം:ജസ്റ്റിൻ മാളിയക്കൽ


ചങ്ങരംകുളം:അപകട രഹിത ഡ്രൈവിംഗ് പോലെ പ്രധാനമാണ് സംസ്കാരസമ്പന്നമായ പെരുമാറ്റ രീതികളെ ന്നും വിദ്യാലയങ്ങളിൽ നന്മയുടെ പാഠങ്ങൾ തലമുറകളിലേക്ക് പകരുന്ന അധ്യാപകർ തന്നെയാണ് സ്കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരും അറ്റൻഡർമാരുമെന്നും  പൊന്നാനി ജോയിൻറ് ആർടിഒ ജസ്റ്റിൻ മാളിയേക്കൽ അഭിപ്രായപ്പെട്ടു.സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്ക് മാർഗനിർദ്ദേശങ്ങളും  മാനസികോർജ്ജവും നൽകി മുന്നൂറോളം ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയയിലെപതിനേഴ് സ്കൂളുകൾ പങ്കെടുത്തു.റിട്ട.പോലീസ് ഉദ്യോഗസ്ഥരായ പി രാജീവ്, പി സുബ്രഹ്മണ്യൻ സോഫ്റ്റ് സ്കിൽ ട്രെയിനർ ദിനേശ് ശങ്കരൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.കെ പി എസ് എ സംസ്ഥാന പ്രസിഡണ്ട് പി പി യൂസഫലി, സെക്രട്ടറി ലഥീഫ്പാണക്കാട് പ്രമോദ് തലാപ്പിൽ, സിദ്ദീഖ് മൗലവി ഐലക്കാട് , വാരിയത്ത് മുഹമ്മദലി, ശ്രീജിത പ്രദീപ് ,അബ്ദുറസാഖ് കോലളമ്പ് പ്രസംഗിച്ചു