08 May 2024 Wednesday

നാട്ടുകാരുടെ കരുതലിൽ കുമാരേട്ടന് വീടൊരുങ്ങുന്നു.

ckmnews


ചങ്ങരംകുളം: കോവിഡ് പ്രതിസന്ധിയിലും നന്മ ചെയ്യുന്നതിനേക്കാൾ ശ്രേഷoമായതൊന്നും വേറെയില്ല എന്ന ചിന്തയിൽ   ഒട്ടേറെ പേരുടെ  സ്വന്തം പ്രയ്തനങ്ങൾ സൗജന്യമായി നൽകി കുമാരേട്ടനും ,കല്ലു വേട്ടത്തിക്കും വീടൊരുക്കി ചാലിശ്ശേരി  പെരുമണ്ണൂർ  ഗ്രാമവാസികളുടെ സൽപ്രവൃത്തി  നാടിന് അഭിമാനമാകുന്നു.


ചാലിശ്ശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എരാളത്ത് കുമാരനും ,ഭാര്യ കല്ലുവിനുമാണ് നാട്ടുകാരുടെ കൂട്ടായ്‌മയിൽ 450 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുന്നത്. ഞായറാഴ്ച വീടിൻ്റെ വാർപ്പ് ദേശവാസികളുടെ സൗജന്യ സേവനം വഴി പൂർത്തീകരിച്ചു.



വർഷകളായി വാടക വീട്ടിൽ താമസിക്കുന്ന മക്കളില്ലാത്ത ഇരുവർക്കും വാർധക്യവും ,രോഗത്തിൻ്റെ പ്രതിസന്ധി കാരണം കൂലിപ്പണി ചെയ്യുവാൻ കഴിയാത്ത അവസ്ഥയായി.


വാടകവീടും ഒഴിഞ്ഞതോടെ നാട്ടുകാരുടെ കൂട്ടായമ വീട് നിർമ്മാണം ഏറ്റെടുത്തു.   നിലവിൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിനോട് ചേർന്നുള്ള മുറിയിലാണ് ഇവർ താമസിക്കുന്നത്.


ദേശവാസികളായ മോഹനൻ കടവാരത്ത് ,വിനോദ് വട്ടേക്കാട് എന്നിവരുടെ നേതൃത്വത്തിൽ സാധാരണ ദിവസകൂലിക്ക് പോയിരുന്ന നാട്ടിലെ യുവജനങ്ങൾ  കൂലിയില്ലാത്തെ  നിർമ്മാണ പ്രവൃത്തനങ്ങൾ ഏറ്റെടുത്തു.  


പണം നേരിട്ട് വാങ്ങാതെ സുമനസ്സുകളായ വ്യക്തികളെ കൊണ്ട് നിർമ്മാണ സാമഗ്രികൾ സംഭാവനയായി സ്വീകരിച്ചാണ് വാർപ്പ് വരെ പണി തീർത്തത്.

അടുത്ത മാസത്തിനകം പണി പൂർത്തിയാകും.

സ്വത്തിൻ്റേയും സമ്പത്തിൻ്റേയും ഉടമകളാകാൻ ശ്രമിക്കുന്നവരേക്കാൾ കുമാരേട്ടനും, ഭാര്യക്കും  വീട് നിർമ്മിച്ച് നന്മയുള്ള  ഹൃദയത്തിൻ്റെ ഉടമകളാവുകയാണ്   ഈ നാട്ടുകാർ