09 May 2024 Thursday

വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണ് മരിച്ചു.

ckmnews

വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണ് മരിച്ചു.


എറണാകുളം: വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണ് മരിച്ചു. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) ശ്രീവേദ (10) എന്നിവരാണ് മരിച്ചത്. മുങ്ങൽ വിദഗ്‌ധരുടെ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.ചെറിയപല്ലൻ തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഇന്ന് ഉച്ച തിരിഞ്ഞാണ് കുട്ടികൾ കളിക്കാനായി ഇവിടേക്ക് വന്നത്. ഇവരുടെ സൈക്കിളും തുണികളും കരയിൽ കണ്ടെത്തിയതോടെ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.