09 May 2024 Thursday

പതിനൊന്നാം തവണയും നൂറുമേനി വിജയവുമായി പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂൾ

ckmnews


പടിഞ്ഞാറങ്ങാടി: സി ബി സ് ഇ പത്താം ക്ലാസ്സ്‌ ഫലം പ്രഖ്യാപിച്ചപ്പോൾ പറക്കുളം സലാഹുദ്ധീൻ അയ്യൂബി എഡ്യൂക്കേഷണൽ കോംപ്ലക്സിൻ കിഴിൽ ഉള്ള എസ് എ വേൾഡ് സ്കൂൾ കൈവരിച്ചത് നൂറുമേനി വിജയം. തുടർച്ചയായി പതിനൊന്നാം തവണയാണ് സ്കൂൾ ഈ നേട്ടം കരസ്ഥമാക്കുന്നത്. പരീക്ഷ എഴുതിയ നാൽപ്പത്തിയാറ് വിദ്യാർത്ഥികളിൽ പത്തൊൻപത്  ഡിസ്റ്റിങ്ഷനും പതിനെട്ട് ഫസ്റ്റ് ക്ലാസ്സും ഒൻപത് സെക്കന്റ്‌ ക്ലാസ്സും നേടി വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാനമായി മാറി. പുതുമയാർന്ന പഠനരീതികളിലൂടെയും വിവിധ ട്രെയിനിംഗ് സെഷനുകളിലൂടെയും വിദ്യാർത്ഥികളുടെ മനോധൈര്യം വർദ്ധിപ്പിച്ച്  പരീക്ഷയെ നേരിടാൻ സജ്ജരാക്കിയ അധ്യാപകരുടെയും സ്ഥാപന മേധാവികളുടെയും പരിശ്രമങ്ങൾക്ക്  വളരെയധികം സന്തോഷം പകരുന്നതുതന്നെയാണ് ഈ വർഷത്തെ റിസൾട്ട്‌. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിന് വേണ്ടി അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അയ്യൂബി എഡ്യൂസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി എന്നിവർ അഭിനന്ദിച്ചു.