09 May 2024 Thursday

റോഡ് നവീകരണം:കളാച്ചാൽ പുലിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

ckmnews


ചങ്ങരംകുളം: നവീകരണ പ്രവർത്തി നടക്കുന്ന  കളാച്ചാൽ പുലിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ  മെമ്പർ  അഡ്വക്കറ്റ് പിപി മോഹൻദാസ് അനുവദിച്ച 40 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തി. ഓരോ വർഷക്കാലത്തും വെള്ളം നിറഞ്ഞ് ഗതാഗത തടസ്സം  നേരിട്ടിരുന്ന റോഡ് മണ്ണിട്ട് ഉയർത്തിയും പാർശ്വഭിത്തി കരിങ്കൽ കെട്ടി ബലപ്പെടുത്തിയുമാണ് നവീരിക്കുന്നത്.