09 May 2024 Thursday

നവീകരിച്ച അണ്ണക്കംപാട് കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു

ckmnews



എടപ്പാൾ: നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു. എം എൽ എ ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം നടത്തിയത്. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ,  വാർഡ് മെമ്പർ രാജലക്ഷ്മിയും  നാട്ടുകാരും  പരിപാടിയിൽ സംബന്ധിച്ചു.