09 May 2024 Thursday

എടപ്പാൾ കെയർ വില്ലേജ് നിർമ്മാണ പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച നടക്കും

ckmnews


എടപ്പാൾ: കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഷൻ 2025 പദ്ധതിയായ കെയർ വില്ലേജിന്റെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മെയ് 13 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും ഡോക്ടർ കെ ടി ജലീൽ എംഎൽഎ മുഖ്യാതിഥിയാകും ചടങ്ങിൽ വി ടി ബൽറാം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ മജീദ് കഴുങ്ങിൽ, സുബൈദ ടീച്ചർ അസ് ലാം തിരുത്തി വാർഡ് മെമ്പർ യുപി പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിക്കുമെന്ന് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ അശറഫ് എൻ, ഇസ്മയിൽ കെ, സക്കീർ കെ, ഇഖ്ബാൽ കെ, ഷിഹാബ് ഖമറിയ, ഷംസുദ്ദീൻ പി, നൗഷാദ് ബ പി എന്നിവർ അറിയിച്ചു.